Post Category
കുടിവെള്ള വിതരണം തടസ്സപ്പെടും
അരീക്കോട് കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനിലെ അറ്റകുറ്റപ്പണികള്‍ കാരണം വൈദ്യുതി തടസ്സപ്പെടുന്നതിനാല്‍ ജൂലൈ 26 ഞായറാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ കൊണ്ടോട്ടി സെക്ഷന് കീഴില്‍ പമ്പിംഗ് തടസ്സപ്പെടും. ഇതുമൂലം രാമനാട്ടുകര, കൊണ്ടോട്ടി നഗരസഭകളിലും ചീക്കോട്, മുതുവല്ലൂര്‍, കുഴിമണ്ണ, പുളിക്കല്‍, പള്ളിക്കല്‍, ചെറുകാവ്, വാഴയൂര്‍, വാഴക്കാട് എന്നീ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം താത്ക്കാലികമായി മുടങ്ങും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഫോണ്‍- 0483-2712100, 8547638404, ടോള്‍ ഫ്രീ നമ്പര്‍- 1916.
date
- Log in to post comments