Skip to main content

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വണ്ടൂര്‍ ബ്ലോക്കിലെ മമ്പാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളിലേക്ക് അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് യോഗ്യരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മമ്പാട് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്കായിരിക്കും അവസരം. അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പാസാകാത്തവര്‍ ആയിരിക്കണം. പ്രായപരിധി- 18 -46. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.

യോഗ്യത, വയസ്സ്, ജാതി, സ്ഥിരതാമസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 14 വൈകിട്ട് അഞ്ചു വരെ വണ്ടൂര്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കാം.  കൂടുതല്‍ വിവരങ്ങളും  അപേക്ഷ ഫോമും വണ്ടൂര്‍ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 04931-245260.

date