Post Category
അറിയിപ്പ്
നിലവിൽ പേപ്പാറ അണക്കെട്ടിലെ പെൻസ്റ്റോക്ക് പൈപ്പിന്റെ ഫ്േളാ ഡിസ്പർഷൻ വാൽവ് (ഔട്ട്ലെറ്റ് വാൽവ്) മാറ്റുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതിനാൽ, പതിവ് വൈദ്യുതി ഉൽപാദനത്തിലൂടെ പേപ്പാറയിൽ നിന്ന് അരുവിക്കരയിലേക്ക് വെള്ളം എത്തിക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ, പേപ്പാറയിൽ നിന്ന് അരുവിക്കരയിലേക്ക് വെള്ളം എത്തിക്കുന്നതിനായി പേപ്പാറ അണക്കെട്ടിലെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് 5 സെന്റിമീറ്റർ വീതം (ആകെ 20 സെന്റിമീറ്റർ) തുറക്കും. വൈദ്യുതി ഉൽപാദന സമയത്തെ സാധാരണ ഒഴുക്കിനെ അപേക്ഷിച്ച് ഇതിലൂടെയുള്ള ജലത്തിന്റെ അളവ് താരതമ്യേന കുറവായിരിക്കും.
ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു.
date
- Log in to post comments