Skip to main content

പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ്‌/അംഗീകൃത അൺഎയ്‌ഡഡ്‌/ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ഇ.സി. - എസ്. റ്റി. വിഭാഗത്തിൽപ്പെട്ട അർഹരായ വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്സ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സ്ക്കൂൾ അധികൃതർ വിദ്യാർഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച് ഇ - ഗ്രാന്റ്സ് മുഖേന ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ട അവസാന തീയതി ജൂലൈ 27.  ഇതു സംബന്ധിച്ച സർക്കുലർ www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് - എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.  ഫോൺ : 0484 2983130 

(പിആർ/എഎൽപി/1486)

date