മൂത്തേടം ഗ്രാമപഞ്ചായത്തില്‍ എസ്.ടി പ്രമോട്ടര്‍ ഒഴിവ്
പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയിലുള്ള മൂത്തേടം ഗ്രാമപഞ്ചായത്തില്‍ ഒഴിവുള്ള ഒരു എസ്.ടി പ്രമോട്ടര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പണിയ അല്ലെങ്കില്‍ പി.വി.ടി.ജി വിഭാഗക്കാര്‍ക്ക് എട്ടാം ക്ലാസ് വിജയമാണ് യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 13,500 രൂപ ഓണറേറിയവും 1,000 രൂപ യാത്രാബത്തയും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം പൂക്കോട്ടുംപാടത്ത് പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ജൂലൈ 31 ന് രാവിലെ 10.30-ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9544290676, 9496070400.
- Log in to post comments