Post Category
അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ് മലപ്പുറം അര്‍ബന്‍ പ്രൊജക്ട് പരിധിയിലെ മലപ്പുറം, മഞ്ചേരി മുനിസിപ്പാലിറ്റികളിലെ അങ്കണവാടികളിലേക്ക് 'പോഷകബാല്യം' പദ്ധതിയുടെ ഭാഗമായി പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. താല്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതാത് സെക്ടറിന്റെ നിര്‍വഹണ ചുമതലയുള്ള സൂപ്പര്‍വൈസറുടെ പേരില്‍ പ്രത്യേകം മുദ്രവെച്ച ടെണ്ടറുകള്‍ സമര്‍പ്പിക്കാം. ടെന്‍ഡര്‍ ഫോമുകള്‍ ഓഗസ്റ്റ് 11 ന് ഉച്ചയ്ക്ക രണ്ടിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും ടെണ്ടര്‍ ഫോമും മുണ്ടുപറമ്പിലെ ഐ.സി.ഡി.എസ് മലപ്പുറം അര്‍ബന്‍ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 9526954451, 0483 2730950.
date
- Log in to post comments