Skip to main content

ഡിപ്ലോമ ഇന്‍ കളരിപ്പയറ്റ്: ലാറ്ററല്‍ എന്‍ട്രി അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന 'ഡിപ്ലോമ ഇന്‍ കളരിപ്പയറ്റ്' രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി 2ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചു. ജനറല്‍ മാനേജ്മെന്റ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കോഴ്സ് പൂര്‍പഠിതാക്കളുടെ സൗകര്യാര്‍ത്ഥം ശനി, ഞായര്‍, പൊതുഅവധി ദിവസങ്ങളിലാണ് കോണ്ടാക്ട് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. മലപ്പുറം ജില്ലയിലെ ചമ്രവട്ടം പാലത്തിന് സമീപമുള്ള 'സ്‌പ്ലെന്‍ഡിഡ് സ്പോര്‍ട്സ് യോഗ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി'യാണ് ജില്ലയിലെ അംഗീകൃത പഠനകേന്ദ്രം. താല്പര്യമുള്ളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്- www.srccc.in , ഫോണ്‍- 9526738838, 9562250782.

date