Skip to main content

കേരഗ്രാമം പദ്ധതി ഉദ്ഘാടനം ഇന്ന് (7ന്)

    

    തെങ്ങ് കൃഷി വ്യാപനത്തിനും പുനരുദ്ധാരണത്തിനുമായി സര്‍ക്കാര്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം തിരുവല്ല നിരണം സെന്‍റ് തോമസ് മര്‍ത്തോമ പള്ളി ഹാളില്‍ ഇന്ന് (7ന്) രാവിലെ 10ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് അധ്യക്ഷത വഹിക്കും. കൃഷി വകുപ്പ് ഡയറക്ടര്‍ എ.എം.സുനില്‍ കുമാര്‍ പദ്ധതി വിശദീകരണം നടത്തും. നിരണം ഗ്രാമപഞ്ചായത്ത്          പ്രസിഡന്‍റ് ലതാ പ്രസാദ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പന്‍ കുര്യന്‍, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ്, കൃഷി ഓഫീസര്‍ മനു നരേന്ദ്രന്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.                                                      (പിഎന്‍പി 3276/17)    

date