ജില്ലയില്‍ 3986 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു
ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം വിതരണം നടത്തുന്നതിനായി 3455.636 മെ. ടണ്‍ അരിയും 531.250 മെ. ടണ്‍ ഗോതമ്പും ഉള്‍പ്പെടെ 3986.886 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ (പിങ്ക് കാര്‍ഡ്) ഓരോ അംഗത്തിനും കിലോഗ്രാമിന് രണ്ട് രൂപാ നിരക്കില്‍ നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും, എ.എ.വൈ കാര്‍ഡുകള്‍ക്ക് (മഞ്ഞ കാര്‍ഡ്) സൗജന്യ നിരക്കില്‍ കാര്‍ഡൊന്നിന് 30 കി.ഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും റേഷന്‍ കടകളില്‍ നിന്ന് ഈ മാസം ലഭിക്കും. മുന്‍ഗണനാ-ഇതര-സബ്‌സിഡി പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് (നീല കാര്‍ഡ്) ഓരോ അംഗത്തിനും നാല് രൂപാ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും മുന്‍ഗണനാ-ഇതര-നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (വെള്ള കാര്‍ഡ്) കാര്‍ഡൊന്നിന് അരിയും ഗോതമ്പും ഉള്‍പ്പെടെ നാല് കിലോഗ്രാം (അരി കിലോഗ്രാമിന് 10.90 രൂപയ്ക്കും ഗോതമ്പ് 8.70 രൂപയ്ക്കും) ലഭിക്കുന്നതാണ്. മുന്‍ഗണനാ-ഇതര-സബ്‌സിഡി, മുന്‍ഗണനാ-ഇതര-നോണ്‍ സബ്‌സിഡി കാര്‍ഡുകള്‍ക്ക് പരമാവധി മൂന്ന് കിലോഗ്രാം അല്ലെങ്കില്‍ രണ്ട് കിലോഗ്രാം ആട്ട സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച് കി.ഗ്രാമിന് 17 രൂപാ നിരക്കില്‍ ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള എല്ലാ കാര്‍ഡുടമകള്‍ക്കും കാര്‍ഡൊന്നിന് അര ലിറ്ററും, വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് കാര്‍ഡൊന്നിന് നാല് ലിറ്ററും മണ്ണെണ്ണ, ലിറ്ററിന് 32 രൂപാ നിരക്കില്‍ ലഭിക്കും.
ഇതുകൂടാതെ പ്രളയബാധിതകാര്‍ഡുകള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് ലിറ്റര്‍ വരെ നോണ്‍ സബ്‌സിഡി മണ്ണെണ്ണ ലിറ്ററിന് 37 രൂപ നിരക്കിലും ലഭ്യമാണ്.
പരാതികള്‍ 1800-425-1550 എന്ന ടോള്‍ ഫ്രീ നമ്പരിലോ ജില്ലാ സപ്ലൈ ആഫീസിലെ 0468 2222612 എന്ന നമ്പരിലോ, താലൂക്ക് സപ്ലൈ ആഫീസുകളിലെ താഴെ പറയുന്ന നമ്പരുകളിലോ അറിയിക്കാം. കൂടാതെ റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെയും/താലൂക്ക് സപ്ലൈ ആഫീസറുടെയും മൊബൈല്‍ നമ്പരുകളിലും പരാതി അറിയിക്കാമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
താലൂക്ക് സപ്ലൈ ഓഫീസുകളിലെ ഫോണ്‍ നമ്പരുകള്‍:
കോഴഞ്ചേരി - 0468 2222212, കോന്നി - 0468 2246060, തിരുവല്ല - 0469 2701327, അടൂര്‍ - 0473 4224856, റാന്നി - 0473 5227504, മല്ലപ്പള്ളി -0469 2782374. (പിഎന്‍പി 61/19)
- Log in to post comments