Skip to main content

ഗ്രീന്‍ ഗാര്‍ഡ്സ് പ്രവര്‍ത്തനം തുടങ്ങി

    മിഷന്‍ ഗ്രീന്‍ ശബരിമലയുടെ ഭാഗമായി പമ്പാനദിയില്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതടക്കമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ ഗ്രീന്‍ ഗാര്‍ഡ്സ് പ്രവര്‍ത്തനം തുടങ്ങി. പമ്പയില്‍ നടന്ന ചടങ്ങില്‍ ഗ്രീന്‍ ഗാര്‍ഡ്സിന്‍റെ പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ നിര്‍വഹിച്ചു. തിരുവല്ല ആര്‍ഡിഒ വി.കെ.വിനീത്, പമ്പാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ.വി.രാധാകൃഷ്ണന്‍ നായര്‍, ജില്ലാ   ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ.വിനോദ്കുമാര്‍, അസി.കോര്‍ഡിനേറ്റര്‍ പി.എന്‍. മധുസൂദനന്‍,  ടി.എം.ജോസഫ്, പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍.അജയ് തുടങ്ങിയവര്‍ പങ്കെടുത്തു.                                         (പിഎന്‍പി 3278/17)

date