കായിക ക്ഷമതാ പരീക്ഷ
ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 340/16) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഈ മാസം 16,17,18,19,21,22 തീയതികളില്‍ അടൂര്‍ വടക്കടത്തുകാവ് കെഎപി മൂന്നാം ബറ്റാലിയന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ഉദേ്യാഗാര്തികള് പി.എസ്.സിയുടെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റ്, കമ്മീഷന് നിര്‍ദേശിച്ചിരിക്കുന്ന തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവ സഹിതം ഹാജരാകണം. ഇത് സംബന്ധിച്ച എസ്എംഎസ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദേ്യാഗാര്‍ഥികള്‍ വസ്ത്രങ്ങളില്‍ ഏതെങ്കിലും ക്ലബ്, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ ലോഗോയോ ഉപയോഗിക്കുവാന്‍ പാടില്ല. ഫോണ്‍: 0468 2222665. (പിഎന്‍പി 62/18)
- Log in to post comments