*എക്‌സൈസ് വിമുക്തി മിഷൻ ആസ്വാദനക്കുറിപ്പ് മത്സരം: അലീന ജെയ്‌സണിന് ഒന്നാം സ്ഥാനം*
"വായനയാണ് ലഹരി" എന്ന ആശയം മുൻനിർത്തി എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല ആസ്വാദനക്കുറിപ്പ് മത്സരത്തിൽ പഴുവിൽ സെന്റ് ആന്റണീസ് ഹൈസ്കൂളിലെ അലീന ജെയ്‌സൺ ഒന്നാം സ്ഥാനം നേടി. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' എന്ന കൃതിയെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂളിലെ സഫ ഷിറിൻ രണ്ടാം സ്ഥാനവും മുള്ളൂർക്കര ഹോളി ക്രോസ്സ് സ്കൂളിലെ എ.എൽ. ഏയ്ഞ്ചൽ മരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ 41 സ്കൂളുകളിൽ നിന്നായി ലഭിച്ച 58 എൻട്രികളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. ക്രിസ്റ്റോ പ്രിൻസ് (സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്, അവിണിശ്ശേരി), നീഹാര ഐ.ആർ. (സെന്റ് ആന്റണീസ് എച്ച്.എസ്, പഴുവിൽ), ജോസ്‌ന ജോസ് (സെന്റ് മേരീസ് ജി.എച്ച്.എസ്, കുഴിക്കാട്ടുശ്ശേരി), ഫാത്തിമ സഹ്‌ല ടി.എസ്. (ജി.എച്ച്.എസ്.എസ്, പഴയന്നൂർ), ഫാത്തിമ ഹന്ന എം.എം. (ഹോളി ക്രോസ്സ് എച്ച്.എസ്, മുള്ളൂർക്കര), തന്മയ കരുൺ (എൽ.എഫ്.സി.എച്ച്.എസ്, ഇരിഞ്ഞാലക്കുട), ആത്മിക പി.ഒ. (ഹോളി ക്രോസ്സ് എച്ച്.എസ്, മുള്ളൂർക്കര), ഭദ്ര എസ്. (സി.എം.ജി.എച്ച്.എസ്, കുറ്റൂർ), ഗൗരി പ്രശോഭിതൻ (സെന്റ് മേരീസ് ജി.എച്ച്.എസ്, കുഴിക്കാട്ടുശ്ശേരി), ആൽഫിൻ റോയ് (കെ.എ.യു. എച്ച്.എസ്, വെള്ളാനിക്കര) എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.
- Log in to post comments