Skip to main content

*കോൾപ്പടവ് പ്രതിനിധികളുടെ വാർഷിക പൊതുയോഗവും കർഷക പ്രതിനിധികളുടെ തെരഞ്ഞെടുപ്പും ഓഗസ്റ്റ് 3-ന്*

 

തൃശൂർ ജില്ലയിലെ 2026-2027 വർഷത്തെ കോൾകൃഷി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി കോൾപ്പടവ് പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സംയുക്ത വാർഷിക പൊതുയോഗം ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് ടൗൺ ഹാളിൽ നടത്തും. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ , കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. തൃശൂർ മേഖല കോൾ ഉപദേശകസമിതിയിലേക്ക് 11 കർഷക പ്രതിനിധികളെ യോ​ഗത്തിൽ തെരഞ്ഞെടുക്കും.

date