നൂതന കോഴ്സുകള്‍ക്ക് പിന്തുണ നല്‍കും: മന്ത്രി ബിന്ദു കൃഷ്ണ
എഞ്ചിനീയറിംഗ് പഠനമേഖലയില്‍ നവകാലനൂതനകോഴ്സുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് പിന്തുണനല്‍കുമെന്ന് തൊഴില്‍, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. പെരുമണ്‍ എഞ്ചിനീയറിംഗ് കോളജിന്റെ വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ കോളജില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പാഠ്യപദ്ധതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കാനും നിര്‍ദേശം നല്കി. കോളജിലേക്ക് കൂടുതല്‍ യാത്രസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കെ എസ് ആര് ടി സി സര്‍വിസുകള്‍ വിപുലീകരിക്കുമെന്ന് അറിയിച്ചു. ആദ്യവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍-അക്കാഡമിക് സമുച്ചയങ്ങളുടെ നിര്‍മാണത്തിന് സഹായകമായ നടപടികള്‍ സ്വീകരിക്കും. അടിസ്ഥാനസൗകര്യവികസനം വേഗത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനവും ഉണ്ടാകുമെന്ന് വ്യക്തമാക്കി.
പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിത വിജയന്, കോളജ് പ്രിന്‍സിപ്പല്‍ ബിജോയ് എബ്രഹാം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ ജി രാജേഷ്കുമാര്‍, വിവിധ അധ്യയനവിഭാഗങ്ങളുടെ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments