Skip to main content

അജ്ഞാത മൃതദേഹം

 

പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും അവശ നിലയില്‍ കണ്ടെത്തി ചികിത്സയിലിരിക്കെ മരണപ്പെട്ട ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ജൂണ്‍ 21 ന്  പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം  അവശനിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയില്‍ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജൂലൈ 27 ന്  മരണപ്പെട്ടു. മരണപ്പെട്ട വ്യക്തിക്ക് ഏകദേശം 169 സെന്റീമീറ്റര്‍ ഉയരവും 62 കിലോഗ്രാം തൂക്കവുമുണ്ട്. ഇടത് ചെവിയുടെ പുറകുഭാഗത്തും നെഞ്ചിന്റെ ഇടത് ഭാഗത്തുമായി ഓരോ കറുത്ത മറുകുകള്‍ ശരീരത്തിലുണ്ട്. മരണപ്പെട്ടയാളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 0491 2502375, 9495229989.

date