Skip to main content

അമിത വില: ഹോട്ടലുകള്‍ക്കെതിരെ നടപടി 

    അമിത വില ഈടാക്കിയ പത്തനംതിട്ടയിലെ ഹോട്ടലുകള്‍ക്കെതിരെ നടപടി. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പത്തനംതിട്ട നഗരത്തിലെ 12 ഹോട്ടലുകള്‍, ഏഴ് ബേക്കറികള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാല് ഹോട്ടലുകള്‍ക്കെതിരെയാണ് നടപടി എടുത്തത്. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരുന്ന ഒരു ബേക്കറിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ടും സൂക്ഷിച്ചിരുന്ന പായ്ക്കറ്റ് പാലുകള്‍ ചില ബേക്കറികളില്‍ നിന്ന് കണ്ടെത്തുകയും ഭക്ഷ്യസുരക്ഷാ ഇന്‍സ്പെക്ടറുടെ സാന്നിധ്യത്തില്‍ അവ നശിപ്പിക്കുകയും ചെയ്തു.                      (പിഎന്‍പി 3279/17)

date