Post Category
റോഡ് സുരക്ഷ യോഗം ചേര്‍ന്നു
ശബരിമല മണ്ഡല മകരവിളക്ക്് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ റോഡ് സുരക്ഷ യോഗം ചേര്‍ന്നു. ജില്ല കല്കടര്‍ എ നിസാമുദ്ദീന്‍ അധ്യക്ഷനായി. ജില്ല പൊലിസ് മേധാവി ആര്‍ ആനന്ദ്, എഡിഎം ആര്‍ രാജലക്ഷ്മി, ജില്ല റോഡ് സുരക്ഷ കൗണ്‍സില്‍ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് (ജൂലൈ 25) രാവിലെ 11.30 ന് മണ്ണാറകുളഞ്ഞി മുതല്‍ തീര്‍ഥാടന പാതയില്‍ റോഡ് പരിശോധന നടത്തും.
date
- Log in to post comments