സ്‌പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 29 ന് നടത്തും. രാവിലെ ഒമ്പത് മുതല്‍ 10.30 വരെ കോളജില്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഓണ്‍ലൈനായോ നേരിട്ട് സ്ഥാപനത്തില്‍ ഹാജരായോ ജൂലൈ 28 വരെ അപേക്ഷ സമര്‍പ്പിക്കാം. കമ്മ്യൂണിറ്റി റിസര്‍വേഷന്‍ ലഭിക്കുന്നതിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്/നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് തഹസില്‍ദാര്‍ നല്‍കുന്ന കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പ്രവേശനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ഫീസ് ഓഫീസില്‍ അടക്കണം. വെബ്‌സൈറ്റ്: www.polyadmission.org . ഫോണ്‍: 0469 2650228.
- Log in to post comments