Skip to main content

ആർക്കിടെക്ചർ കോഴ്‌സ്: ലിസ്റ്റ് പ്രസിദ്ധീകരിച്ചു    

  2026-27 അദ്ധ്യയന വർഷത്തെ ആർക്കിടെക്ച്ചർ കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിനായി  ഏതാനും സ്വാശ്രയ ആർക്കിടെക്ച്ചർ കോളേജുകളിൽ നിലവിലുളള നിശ്ചിത ശതമാനം കമ്മ്യൂണിറ്റി/രജിസ്റ്റേർഡ് സൊസൈറ്റി, രജിസ്റ്റേർഡ് ട്രസ്റ്റ് ക്വാട്ടാ സീറ്റുകളിലേയ്ക്ക്  പരിഗണിക്കുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് വെബ്‌സൈറ്റിലെ 'Candidate Portal' ൽ ലിസ്റ്റ്  കാണാം. ഫോൺ: 0471 2332120, 2338487.

പി.എൻ.എക്‌സ്. 2802/2026

date