Post Category
വിളംബരജാഥ 10 ന്
ജില്ലയില്‍ ജനുവരി 12 ന് നടക്കുന്ന കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയൂര്‍വേദ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചുളള വിളംബര ജാഥ ജനുവരി 10 വൈകീട്ട് 4 ന് തൃശൂര്‍ തെക്കേ ഗോപുരനടയില്‍ നിന്ന് ആരംഭിക്കും. ബിനി ടൂറിസ്റ്റ് ഹോം, വടക്കേ സ്റ്റാന്റ് വഴി സ്‌പോര്‍ട്‌സ് ആയൂര്‍വേദ ആശുപത്രിയില്‍ അവസാനിക്കും. ജില്ലാ കളക്‌ടര്‍ ടി വി അനുപമ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, പ്രമുഖ കായികതാരങ്ങള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയ്‌ക്ക് കീഴിലുളള കായികതാരങ്ങള്‍, വൈദ്യരത്‌നം ആയൂര്‍വേദ കോളേജ്, പി എന്‍ എന്‍ എം ആയൂര്‍വേദ കോളേജ് എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍, പോലീസ് അക്കാദമി അംഗങ്ങള്‍, സ്റ്റുഡന്റ് പോലീസ് സംഘം, ഐ എസ് എം ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ പങ്കെടുക്കും.
date
- Log in to post comments