Skip to main content
ആക്ട് നൗ ഫോര്‍ ഗ്രീന്‍ മിഷന്‍ എന്ന പേരില്‍ പത്തനംതിട്ട ഇമേജ് ക്രിയേറ്റീവ് എജ്യുക്കേഷന്‍ എന്ന സ്ഥാപനം സൗജന്യമായി ചിത്രങ്ങളാല്‍ അലങ്കരിച്ച കളക്ടറേറ്റ് കവാടത്തിന്‍റെ ഉദ്ഘാടനം ഫോട്ടോ ഏറ്റുവാങ്ങി ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ നിര്‍വഹിക്കുന്നു.

പത്തനംതിട്ടയുടെ തനതു കലാരൂപങ്ങള്‍ കോറിയിട്ട്  കളക്ടറേറ്റ് കവാടം മുഖം മിനുക്കി 

    പത്തനംതിട്ടയുടെ തനതു കലാരൂപമായ പടയണിയും സാംസ്കാരിക തനിമ വിളിച്ചോതുന്ന ആറډുള വള്ളംകളിയും കാനന ജില്ലയുടെ തിലകക്കുറിയായ കോന്നി ആനക്കൂടും ഉള്‍പ്പെടെ ജില്ലയുടെ തനിമകള്‍ കാരിക്കേച്ചറുകളായി കോറിയിട്ട് കളക്ടറേറ്റ് കവാടവും അതോടു ചേര്‍ന്നുള്ള മതിലും മുഖം മിനുക്കി. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മിഷന്‍ ഗ്രീന്‍റെ ഭാഗമായാണ് കളക്ടറേറ്റ് കവാടവും മതിലും ചിത്രങ്ങളാല്‍ അലങ്കരിച്ചത്. കോടിക്കണക്കിന് തീര്‍ഥാടകര്‍ എത്തിച്ചേരുന്ന ജില്ല എന്ന നിലയില്‍ ശുചിത്വത്തിന്‍റെയും പ്രകൃതി സംരക്ഷണത്തിന്‍റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നിന് നടപ്പാക്കുന്ന മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുമായി കോര്‍ത്തിണക്കിയാണ് റ്റി.കെ റോഡിലുള്ള കളക്ടറേറ്റിലെ പ്രധാന കവാടവും മതിലും ചിത്രങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നത്. 
    കളക്ടറേറ്റ് കവാടത്തിന് സമീപം ചേര്‍ന്ന ചടങ്ങില്‍ ആക്ട് നൗ ഫോര്‍ ഗ്രീന്‍ മിഷന്‍ എന്ന പേരില്‍ പത്തനംതിട്ട ഇമേജ് ക്രിയേറ്റീവ് എജ്യുക്കേഷന്‍ എന്ന സ്ഥാപനത്തിലെ വിദ്യാര്‍ ഥികള്‍ ചിത്രങ്ങളാല്‍ അലങ്കരിച്ച കവാടത്തിന്‍റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ നിര്‍വഹിച്ചു. ഇമേജ് ക്രിയേറ്റീവ് എജ്യുക്കേഷന്‍റെ ആഭിമുഖ്യത്തില്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ സൗജന്യമായാണ് കവാടവും മതിലും ചിത്രങ്ങളാല്‍ അലങ്കരിച്ചത്.
 പത്തനംതിട്ടയുടെ തനതു ഭൂപ്രകൃതിയും സാംസ്കാരിക തനിമയും ദൃശ്യമാകത്തക്ക വിധം കളക്ടറേറ്റ് കവാടവും മതിലും അലങ്കരിച്ചു നല്‍കുന്നതിന് മുന്‍കൈ എടുത്ത ഇമേജ് ക്രിയേറ്റീവ് എജ്യുക്കേഷന്‍റെ സ്ഥാപന ഉടമയേയും വിദ്യാര്‍ഥികളെയും കളക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്ന ഒരു സംസ്കാരം രൂപപ്പെടേണ്ടതുണ്ട്.  പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുകരണീയ മാതൃകകളാണ്. കളക്ടറേറ്റ് പെയിന്‍റ് ചെയ്ത് വൃത്തിയാക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളതായും സര്‍ക്കാരിന്‍റെ അംഗീകാരം വാങ്ങി എത്രയും പെട്ടെന്ന് കളക്ടറേറ്റ് കെട്ടിടവും മനോഹരമാക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. എഡിഎം അനു എസ്.നായര്‍,  ഇമേജ് ക്രിയേറ്റീവ് എജ്യുക്കേഷന്‍ ഡയറക്ടര്‍ ജോയി തോമസ്, സെന്‍റര്‍ ഹെഡ് എബി അലക്സ്, ഫാക്കല്‍റ്റിമാരായ പ്രശാന്ത്, അജിത്ത്, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                               (പിഎന്‍പി 3283/17)

date