Post Category
ഭരണപരിഷ്‌കാര കമ്മീഷൻ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു
പരിസ്ഥിതി, സുസ്ഥിര വികസനം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളുടെ ഭരണപരമായ ഫലപ്രാപ്തി വിലയിരുത്തി സുസ്ഥിര വികസനം - ഭരണപരമായ പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ സർക്കാരിലേക്ക് ശുപാർശകൾ സമർപ്പിക്കുന്നതിനായി ഭരണപരിഷ്‌കാര കമ്മീഷൻ, വിദഗ്ദ്ധരുടെയും പൊതുജനങ്ങളുടെയും, ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സർക്കാറിതര ഏജൻസികളുടേയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു. ജനുവരി 31ന് മുമ്പായി മെമ്പർ സെക്രട്ടറി, ഭരണപരിഷ്‌കാര കമ്മീഷൻ, ഐ.എം.ജി കാമ്പസ്, വികാസ് ഭവൻ, തിരുവനന്തപുരം - 695031 എന്ന മേൽവിലാസത്തിലോ admrefcom4@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ നിർദ്ദേശങ്ങൾ അറിയിക്കാവുന്നതാണെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്. 59/19
date
- Log in to post comments