വിലക്കുറവും വൈവിധ്യവുമായി ഓണം ഖാദിമേള
നവകാലരൂപകല്‍പനയിലുള്ള വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉത്പന്നങ്ങളുമായി ഇക്കൊല്ലത്തെ ഓണം ഖാദിമേള തുടരുന്നു. പ്രിന്റഡ് സില്‍ക്ക്, പയ്യന്നൂര്‍ പട്ട്, ശ്രീകൃഷ്ണപുരം പട്ട്, ജ്യൂട്ട് സില്‍ക്ക് തുടങ്ങിയ പട്ടുസാരികളും, കോട്ടണ്‍ സാരികള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, പ്രിന്റഡ് ഷര്‍ട്ടിങ്, ധോത്തികള്‍, ചുരിദാര്‍ടോപ്പുകള്‍, കുര്‍ത്തികള്‍, പഞ്ഞിമെത്തകള്‍, തലയിണകള്‍, ബെഡ് ഷീറ്റുകള്‍, ചന്ദനതൈലം, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, കരകൗശലഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് ആകര്‍ഷണം.
മേളയുടെ ഭാഗമായി ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ട്. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സഹകരണബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. പ്രത്യേക കിഴിവോടെയാണ് വില്‍പന. ഓരോ 1000 രൂപയുടെ ഗ്രോസ് പര്‍ച്ചേസിനും സമ്മാന കൂപ്പണ്‍ ലഭിക്കും. ഒന്നാം സമ്മാനം കാറും രണ്ടാം സമ്മാനമായി 14 ജില്ലയിലും സുസുക്കി ആക്സസ് 125 സ്‌കൂട്ടറും മൂന്നാം സമ്മാനമായി 5000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറും നല്‍കും.
എല്ലാ ആഴ്ചയിലും ജില്ലാതല നറുക്കെടുപ്പ്‌നടത്തി 3000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറും നല്‍കും. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.ജി.എസ് കര്‍ബല (04742743587), കൊട്ടാരക്കര (04742650631), കരുനാഗപ്പള്ളി (7025904915) എന്നിവിടങ്ങളില്‍ റിബേറ്റ് ലഭിക്കും.
- Log in to post comments