Post Category
നവീകരിച്ച ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ജൂലൈ 31ന്
കൊല്ലം സിവില്‍ സ്റ്റേഷന്‍ അമ്മച്ചി വീട് ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന നവീകരിച്ച ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ജൂലൈ 31ന്. രാവിലെ 10ന് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് അങ്കണത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങ് വനിതാ ശിശു വികസന, ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. ആദ്യ വില്പന മേയര്‍ എ കെ ഹഫീസ് നിര്‍വഹിക്കും. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ജി ത്യാഗരാജന്‍ അധ്യക്ഷനാകും. ഡിവിഷന്‍ കൗണ്‍സിലര്‍ എം ശശികല റാവു, കണ്‍സ്യൂമര്‍ഫെഡ് റീജണല്‍ മാനേജര്‍ ഐ ലൈലാ മോള്‍, സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ജെ ശോഭന, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ നൗഷാദ് കുട്ടി, കണ്‍സ്യൂമര്‍ഫെഡ് ജില്ലാ ഓപ്പറേഷന്‍ മാനേജര്‍ ആര്‍ ശ്യാം തുടങ്ങിയവര്‍ പങ്കെടുക്കും
date
- Log in to post comments