അറിയിപ്പുകൾ
ദർഘാസ് ക്ഷണിച്ചു
എറണാകുളം ആഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന സംസ്ഥാനതല കർഷക ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന 1,500 ഓളം പേർക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കി വിതരണം ചെയ്യുന്നതിനായി അംഗീകൃത കേറ്ററിംഗ് സർവീസുകാരിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (FSSAI) അല്ലെങ്കിൽ സംസ്ഥാന/കേന്ദ്ര സർക്കാരിന്റെ ലൈസൻസുള്ള സ്ഥാപനങ്ങൾക്കാണ് അവസരം.ദർഘാസുകൾ ആഗസ്റ്റ് 5 ന് ഉച്ചയ്ക്ക് 2.30 മുൻപായി സമർപ്പിക്കണം
ഫോൺ: 0484-422224
ക്വട്ടേഷൻ ക്ഷണിച്ചു
വടവുകോട് ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിലുള്ള തിരുവാണിയൂർ, പൂതൃക, ഐക്കരനാട് പഞ്ചായത്തുകളിലെ 68 അങ്കണവാടികളിലെ പ്രീ-സ്കൂൾ കുട്ടികൾക്കായി പാൽ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 4, ഉച്ചയ്ക്ക് 1 മണി
കൂടുതൽ വിവരങ്ങൾക്ക് വടവുകോട് ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 0484 2730320,
ഇമെയിൽ: vadavucode155@gmail.com
ദർഘാസ് ക്ഷണിച്ചു
വനിതാശിശുവികസന വകുപ്പിന്റെ വടവുകോട് ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിലുള്ള മഴുവന്നൂർ, കുന്നത്തുനാട്, വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളിലെ 87 അങ്കണവാടികളിലെ പ്രീ-സ്കൂൾ കുട്ടികൾക്കായി പാൽ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 11 ന് ഉച്ചയ്ക്ക് 1 മണി വരെ
ഫോൺ: 0484 2730320,
ഇമെയിൽ: vadavucode155@gmail.com
താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു സയൻസ്, ജി.എൻ.എം / ബി.എസ്.സി നേഴ്സിംഗ്, കെ.എൻ.സി (KNC) രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ. പ്രായം 18 മുതൽ 36 നും മധ്യേ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഓഗസ്റ്റ് 10 തിങ്കളാഴ്ച രാവിലെ 11 ന് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന എഴുത്തുപരീക്ഷയിലും ഇൻ്റർവ്യൂവിലും പങ്കെടുക്കേണ്ടതാണ്. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10 മുതൽ 10:30 വരെ മാത്രമായിരിക്കും.
ഫോൺ: 0484 2754000.
താല്പര്യപത്രം ക്ഷണിച്ചു
കേരള സർക്കാരിന്റെ ഭക്ഷ്യപൊതുവിതരണ വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻ്റ് ഡെവലപ്മെന്റിൽ (സി.എഫ്.ആർ.ഡി) ഓഡിറ്റിംഗിനായി താല്പര്യപത്രം ക്ഷണിച്ചു. 2021-22, 2022-23, 2023-24, 2024-25 എന്നീ സാമ്പത്തിക വർഷങ്ങളിലെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ നിലവിലുള്ള നിയമങ്ങൾ പ്രകാരം ഓഡിറ്റ് ചെയ്യുന്നതിനായി എ.ജി. എംപാനൽ ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്മാർക്കാണ് അവസരം. സേവന നിരക്കുകളും മറ്റ് വ്യവസ്ഥകളും അടങ്ങിയ താല്പര്യപത്രം 2026 ഓഗസ്റ്റ് 7-ന് മുൻപായി സി.എഫ്.ആർ.ഡി കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
ടെൻഡർ ക്ഷണിച്ചു
വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള പാമ്പാക്കുട ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന പിറവം നഗരസഭയിലെ 24 അങ്കണവാടികളിലേക്ക് 'പോഷകബാല്യം' പദ്ധതി പ്രകാരം പാൽ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. 2026 ഓഗസ്റ്റ് മുതൽ 2027 മാർച്ച് 31 വരെ ആഴ്ചയിൽ മൂന്ന് ദിവസം (തിങ്കൾ, ബുധൻ, വെള്ളി) പാൽ വിതരണം ചെയ്യുന്നതിനാണ് സ്ഥാപനങ്ങൾ, വ്യക്തികൾ, ക്ഷീരകർഷകർ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക പാൽ വിതരണക്കാർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 22 വൈകീട്ട് 2 വരെ.
ടെൻഡർ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ പാമ്പാക്കുട ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന പിറവം നഗരസഭയിലെ 24 അങ്കണവാടികളിലേക്ക് 2026 ഓഗസ്റ്റ് മുതൽ 2027 മാർച്ച് 31 വരെ ആഴ്ചയിൽ മൂന്ന് ദിവസം (ചൊവ്വ, വ്യാഴം, ശനി) മുട്ട വിതരണം ചെയ്യുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു.
ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന സമയം ഓഗസ്റ്റ് 22 ഉച്ചയ്ക്ക് 2 മണി വരെ.
പി.ആര്.ഡി. ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിനായി ഫോട്ടോ കവറേജ് നടത്തുന്നതിന് എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ എസ്.എല്‍.ആര്/മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയണം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം.
വൈഫൈ കാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായും, പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായും സേവനം അനുഷ്ഠിച്ചവര്‍ക്കും, മുന്‍ഗണന നല്‍കും. പേര്, വീട്ടുവിലാസം, ഏറ്റവും പുതിയ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തയ്യാറാക്കേണ്ടത്. അസല്‍ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷയും അനുബന്ധരേഖകളും തപാലിലോ ഓഫീസില്‍ നേരിട്ടോ നല്‍കാം.
പ്രവൃത്തിപരിചയം ഉള്‍പ്പെടെ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാർക്ക് അവന്യു റോഡ്, പിൻ-682011 എന്ന വിലാസത്തിൽ ആറ് ഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോട്ടോഗ്രഫർ പാനലിലേക്ക് മുൻ അറിയിപ്പ് പ്രകാരം അപേക്ഷിച്ചവരും പുതിയ അപേക്ഷ സമർപ്പികേണ്ടതാണ്. വിശദവിവരങ്ങള്‍ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്ന് ലഭിക്കും.
ഫോണ്‍: 0484 -2354208, 0484- 2954208
ഇമെയിൽ- dio.ekm@gmail.com
ടെൻഡർ ക്ഷണിച്ചു
വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള പാമ്പാക്കുട ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന പിറവം നഗരസഭയിലെ 24 അങ്കണവാടികളിലേക്ക് 'പോഷകബാല്യം' പദ്ധതി പ്രകാരം പാൽ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 22 ഉച്ചയ്ക്ക് 2 മണി
കായികക്ഷമതാ പരീക്ഷ
വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള (Cat. No: 211/25, 213/25 & 253/25 - Direct/B/T/NCA) എറണാകുളം ജില്ലയുടെ എൻഡ്യൂറൻസ് ടെസ്റ്റിൽ യോഗ്യത നേടി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 2026 ഓഗസ്റ്റ് 4 മുതൽ 18 വരെ ആലപ്പുഴ ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം. കായികക്ഷമതാ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അന്നേ ദിവസം തന്നെ പ്രമാണ പരിശോധന നടത്തും.
എയർപോർട്ട് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ്
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജിൽ 2026 ജൂലൈ സെഷനിലെ 'ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ജൂലൈ 31. വിശദവിവരങ്ങളും അപേക്ഷാ ഫോറവും തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി. ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കും
ഫോൺ: 9846033001, 0471 2570471).
കൂൺകൃഷിയിൽ പരിശീലനം
കാക്കനാട് വി.എഫ്.പി.സി.കെ യിൽ വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 3 വരെ കൂൺകൃഷിയിൽ പരിശീലനം നടത്തുന്നു. താൽപ്പര്യമുള്ളവർ വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. ഫീസ് 750 രൂപ.
ഫോൺ: 9497713882, 0484 2881333
അഡ്ഹോക്ക് കമ്മിറ്റി യോഗം മാറ്റിവെച്ചു
എറണാകുളം ജില്ലയിൽ ജനകീയാസൂത്രണം 2026-27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി അംഗീകാരത്തിനായി ജൂലൈ 30 )വ്യാഴാഴ്ച) ഉച്ചതിരിഞ്ഞ് 2:30-ന് നടത്താനിരുന്ന ജില്ലാ ആസൂത്രണ സമിതി അഡ്ഹോക്ക് കമ്മിറ്റി യോഗം ജൂലൈ 31 (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 2:30 ലേക്ക്
മാറ്റിവെച്ചു. ബന്ധപ്പെട്ട എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.
- Log in to post comments