Post Category
സ്പോട്ട് അഡ്മിഷന്
2026-27 വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തില്‍, രാജാക്കാട് ഐ.ടി.ഐയിലെ പ്ലംബര്‍, വെല്‍ഡര്‍ എന്നീ ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഐ.ടി.ഐ പ്രവേശനത്തിന് താല്പര്യമുള്ളവര് എസ്.എസ്.എല്‍.സി, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, എന്നവയുടെ പകര്‍പ്പുകള്‍ സഹിതം ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരായി അഡ്മിഷന് എടുക്കാം എന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
എസ്.എസ്.എല്‍.സി തോറ്റവര്‍ക്കും, ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളിലേക്ക് സ്പോട്ട് അഡ്മിഷന് ജൂലൈ 30 മുതല്‍ എടുക്കാം. അപേക്ഷ ഫീസ് 100/ രൂപ. അപേക്ഷ ഫോമുകള്‍ ഐ.ടി.ഐ യില്‍ നിന്നും ലഭിക്കും. സ്പോട്ട് അഡ്മിഷന് എടുക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 8. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868241813, 9746978400, 8593094385
date
- Log in to post comments