Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറും ഇലക്ട്രിക് വീല്‍ ചെയറും; അപേക്ഷ ഓഗസ്റ്റ് 31 വരെ

ഇടുക്കി ജില്ലാ പഞ്ചായത്ത് 2026-27 വര്‍ഷം നടപ്പിലാക്കുന്ന 'ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം', 'ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ ചെയര്‍ വിതരണം'എന്നീ പദ്ധതികള്‍ പ്രകാരം, ഇടുക്കി ജില്ലയിലെ ചലന ശേഷിയെ ബാധിച്ചിട്ടുള്ളതും ഗ്രാമപഞ്ചായത്തിലെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍ തൊടുപുഴ, ഇടുക്കി ജില്ല എന്ന വിലാസത്തില്‍ ഓഗസ്റ്റ് 31 ന് വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തില്‍ നിന്നോ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിലോ ലഭിക്കും. ഫോണ്‍ നമ്പര്‍  04862 228160, 9496456464.

date