Skip to main content

സ്‌കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം

 

സംസ്ഥാന യുവജനകാര്യ വകുപ്പും, യുവജന കമ്മീഷനും സംയുക്തമായി യുവജന ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കവടിയാറിലെ സ്വാമി വിവേകാനന്ദൻ പാർക്കിൽ ഈ മാസം 12 ന് രാവിലെ ഒൻപത് മുതൽ 10 വരെ സ്‌കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി എന്നിങ്ങനെ മൂന്നുതലങ്ങളിലായിട്ടാണ് മത്സരം. ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ''സ്വാമി വിവേകാനന്ദ ദർശനവും വർത്തമാന കാലഘട്ടവും'', യു.പി. വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ''മതേതരത്വം'' എന്നതാണ് വിഷയം. വിജയികൾക്ക് യഥാക്രമം 3000 രൂപ, 2000 രൂപ, 1000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും നൽകും. താല്പര്യമുള്ള വിദ്യാർത്ഥികൾ സ്‌കൂൾ ഐ.ഡി കാർഡുമായി കവടിയാറിലെ സ്വാമി വിവേകാനന്ദൻ പാർക്കിൽ അന്നേ ദിവസം രാവിലെ 8.30 ന് മുമ്പായി എത്തണം. ഫോൺ. 0471-2733139, 2733602.

പി.എൻ.എക്സ്. 67/19

date