Skip to main content

പന്തളം കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്‍റര്‍ ഉദ്ഘാടനം ഇന്ന് (7ന്)

    സ്ത്രീകളും കുട്ടികളും നേരിടുന്ന മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍റെയും പന്തളം ജനമൈത്രി പോലീസിന്‍റെയും ആഭിമു      ഖ്യത്തില്‍ പന്തളം പോലീസ് സ്റ്റേഷനില്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്ന് (ഏഴിന്) നടക്കും.     രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ഡിവൈഎസ്പി പി.ആര്‍.ജോസ് ഉദ്ഘാടനം നിര്‍വഹിക്കും. 
    ജനമൈത്രി പോലീസുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തുന്ന ജില്ലയിലെ രണ്ടാമത്തെ കൗണ്‍സിലിംഗ് സെന്‍ററാണിത്. ആദ്യത്തെ സംയുക്ത കൗണ്‍സിലിംഗ് സെന്‍റര്‍ അടൂരിലാണ് ആരംഭിച്ചത്. പള്ളിക്കല്‍, കോയിപ്രം, പ്രമാടം, മല്ലപ്പള്ളി, മലയാലപ്പുഴ, മെഴുവേലി, തുമ്പമണ്‍, ചെന്നീര്‍ക്കര എന്നിവിടങ്ങളില്‍ കുടുംബശ്രീയുടെ മാത്രം ആഭിമുഖ്യത്തിലുള്ള  കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്‍ററുകള്‍  പ്രവര്‍ത്തിക്കുന്നുണ്ട്. നിയമബോധവത്ക്കരണ പരിപാടികള്‍, ഫാമിലി കൗണ്‍സിലിംഗ്, വയോജനങ്ങള്‍ക്കും വിധവകള്‍ക്കുമുള്ള കൗണ്‍സിലിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൗണ്‍സിലിംഗ് സെന്‍ററുകള്‍ നടത്തിവരുന്നു.  
                                            (പിഎന്‍പി 3287/17)

date