വനഗേഷണ കേന്ദ്രത്തിൽ താത്കാലിക ഒഴിവ്: ഇന്റർവ്യൂ 10 ന്
കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്നു മാസം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ 'ഇംപാക്ട് ഓഫ് ഫ്‌ളഡ് ഓൺ ഫ്‌ളോറൽ എലമെന്റസ് & സോയിൽ ബയോട്ട ഇൻ പമ്പ, പെരിയാർ, ഭാരതപ്പുഴ & ചാലക്കുടി റിവേഴ്‌സ് ഇൻ കേരള'യിൽ മൂന്ന് പ്രോജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവുകളുണ്ട്. ജനുവരി 10 ന് രാവിലെ 10 ന് സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. വിശദ വിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.
കേരള വനഗവേഷണ സ്ഥാപനത്തിൽ 2019 ഡിസംബർ മൂന്നുവരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ''സ്റ്റഡി ഓൺ ഡൈവേഴ്‌സിറ്റി & കറന്റ് സ്റ്റാറ്റസ് ഓഫ് ഫിഷ് & ഫിഷറീസ് ഇൻ ജി.ഇ.എഫ്. മൂന്നാർ ലാന്റ്‌സ്‌കെയ്പ് പ്രോജക്ട് ഏരിയാസ്'' യിൽ ഒരു പ്രോജക്ട് ഫെല്ലോയുടെയും ഒരു പ്രോജക്ട് അസിസ്റ്റന്റിന്റേയും താൽക്കാലിക ഒഴിവുണ്ട്. ജനുവരി 10 ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. വിശദ വിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.
പി.എൻ.എക്സ്. 69/19
- Log in to post comments