Skip to main content

തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജില്‍ പ്രവേശനം

തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജില്‍ എം. എ. അറബിക്, എം. എ. മലയാളം, എം. കോം. ഫിനാന്‍സ്, എം. എസ്. സി. മാത്തമാറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ വിവിധ വിഭാഗങ്ങളിലായി ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തും. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പി. ജി. ക്യാപ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് നാലിന് വൈകുന്നേരം നാലിനകം അതാത് പഠനവകുപ്പുകളില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് ചെയ്യണം.
 

date