Skip to main content

സി.സി.ടി.വി. ക്യാമറ: ക്വട്ടേഷൻ ക്ഷണിച്ചു

 

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 2019 ലെ പുതുവർഷ വാരാഘോഷത്തോടനുബന്ധിച്ച് സി.സി.ടി.വി ക്യാമറകളും എൽ.ഇ.ഡി ടി.വികളും താത്കാലികമായി സ്ഥാപിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു.  തിരുവനന്തപുരം നഗരത്തിൽ സുരക്ഷാ ക്രമീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ മേഖലകളിൽ ജനുവരി 11 മുതൽ 20 വരെ 30 സി.സി.ടി.വി ക്യാമറകളും മൂന്ന് എൽ.ഇ.ഡി ടി.വി യും താത്കാലിക അടിസ്ഥാനത്തിലാണ് സ്ഥാപിക്കുന്നത്.  താല്പര്യമുള്ളവരുടെ ക്വട്ടേഷനുകൽ ജനുവരി ഒൻപതിന് വൈകുന്നേരം നാല് മണിക്കു മുൻപ് തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

പി.എൻ.എക്സ്. 71/19

date