Skip to main content

മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ബിൽ: തെളിവെടുപ്പ് 14 ന്

 

 

2018-ലെ കേരള മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ജനുവരി 14 ന് ഉച്ചയ്ക്ക് 2.30 ന് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ '5 ഡി' കോൺഫറൻസ് ഹാളിൽ ചേരും.  യോഗത്തിൽ, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ചെയർമാനായ സെലക്ട് കമ്മിറ്റി ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ നേതാക്കൾ, ഗതാഗത ട്രേഡ് യൂണിയൻ പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ, വിവിധ എൻ.ജി.ഒ. പ്രതിനിധികൾ, റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളി•േലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും.  2018 ലേ കേരള മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റിൽ  (www.niyamasabha.org)     ലഭ്യമാണ്.  ബില്ലിലെ വ്യവസ്ഥകളി•േൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ താൽപര്യമുള്ളവർക്ക് യോഗങ്ങളിൽ നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാം. കൂടാതെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ സമിതി ചെയർമാനോ നിയമസഭാ സെക്രട്ടറിക്കോ അയച്ചു കൊടുക്കാം.

ഇ-മെയിൽ:legislation@niyamasabha.nic.in

പി.എൻ.എക്സ്. 72/19

date