Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ വിവിധ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും ലഭ്യമായ സീറ്റുകളിൽ 2026-27 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ താത്ക്കാലിക റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന പരാതികൾ ജൂലൈ 31 വൈകിട്ട് 5ന് മുമ്പ് അറിയിക്കണം. ഫോൺ: 0471-2332120.

പി.എൻ.എക്‌സ്. 2868/2026

date