Post Category
നാലു കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ നാല് സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് അനുവദിച്ച നാല് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗവ. ടൗണ്‍ എച്ച് എസ് എസ്, ഗവ. സിറ്റി എച്ച് എസ് എസ് കണ്ണൂര്‍, ഗവ. എച്ച് എസ് എസ് ചേലോറ, ഗവ. മിക്സഡ് യു പി സ്‌കൂള്‍ തളാപ്പ് എന്നീ സ്‌കൂളുകളില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ കോടി രൂപ വീതമാണ് അനുവദിച്ചത്.
date
- Log in to post comments