Skip to main content

ലോക് അദാലത്ത് ഡിസംബര്‍ ഒമ്പതിന് 12185പരാതികള്‍ പരിഗണിക്കും

    ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം ഒമ്പതിന് പത്തനംതിട്ട, റാന്നി, അടൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍ നടക്കുന്ന ലോക് അദാലത്തില്‍ 12185 പരാതികള്‍ പരിഗണിക്കും. അപേക്ഷ  സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് അദാലത്തില്‍ നേരിട്ട് ഹാജരായി പരാതികള്‍ക്ക് പരിഹാരം തേടാം. ബാങ്ക് വായ്പാ കുടിശികകള്‍, വിവിധ കോടതികളുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പാക്കാവുന്ന കേസുകള്‍ തുടങ്ങിയവയാണ് അദാലത്തില്‍ പരിഗണിക്കുന്നത്. കോടതികളില്‍ നിലവിലുള്ള 2757 കേസുകളും 9428 പ്രിലിറ്റി  ഗേഷന്‍ കേസുകളുമാണ് പരിഗണിക്കുക. ബാങ്ക് കുടിശിക (1080 കേസുകള്‍) വാഹനാപകടം  (850) വിവാഹത്തര്‍ക്കം (249) തൊഴില്‍ തര്‍ക്കം (12) രജിസ്ട്രേഷന്‍ (980), ബി.എസ്.എന്‍.എല്‍ (6023), ആര്‍ടിഒ (1042), പഞ്ചായത്ത് (420), ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ (547) വൈദ്യുതി (63), ഇതര വകുപ്പുകള്‍ (919) എന്നിങ്ങനെ 12185 പരാതികളാണുള്ളത്. രാവിലെ 10ന് അദാലത്ത് ആരംഭിക്കും. കോടതികള്‍ക്ക് പുറമേ പ്രമാടം, കോന്നി, ചെന്നീര്‍ക്കര, ആറډുള, മൈലപ്ര എന്നീ പഞ്ചായത്തുകളിലും അദാലത്തിന്‍റെ       ഭാഗമായി പരാതിപരിഹാരത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരാതി നല്‍കിയിട്ടുള്ള എല്ലാവര്‍ക്കും അദാലത്ത് സംബന്ധിച്ച വ്യക്തിഗത അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ബാങ്ക് വായ്പാ കുടിശികകള്‍ വന്‍ ഇളവുകളോടെ തീര്‍പ്പാക്കാന്‍ ബാങ്കുകള്‍ അനുവദിക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ ലോക് അദാലത്ത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്‍.ജയകൃഷ്ണന്‍ അറിയിച്ചു. 
                                                (പിഎന്‍പി 3282/17)
 

date