Skip to main content

മാധ്യമപ്രവര്‍ത്തകര്‍ക്കായി ജൈവവൈവിധ്യ, കാലാവസ്ഥാ വിഷയങ്ങളില്‍ ശില്‍പശാല

 
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, നാഷണല്‍ ബയോഡൈവേഴ്‌സിറ്റി അതോറിറ്റിയുടെ സാമ്പത്തിക
സഹായത്തോടെ വിവിധ ജൈവവൈവിധ്യ പരിപാലന സമിതികളുമായി സഹകരിച്ച് മാധ്യമ ശില്‍പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ തിരുവനന്തപുരം സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ മാനേജ്‌മെന്റ് ആന്റ് എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ശില്‍പശാല. പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണ മേഖലകളിലെ റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമപ്രവര്‍ത്തകരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. പരിസ്ഥിതി / ജൈവവൈവിധ്യ / കാലാവസ്ഥാവ്യതിയാന സംബന്ധിയായ പംക്തികള്‍ കൈകാര്യം ചെയ്യുന്നവര്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ വെബ്‌സൈറ്റിലെ ഗൂഗിള്‍ ഷീറ്റ് ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. വെബ്‌സൈറ്റ്: wwww.keralabiodiverstiy.org . ഫോണ്‍: 0471 2724740.
 

date