Skip to main content
a

ഒ. ആര്‍. എസ് ദിനം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ലോക ഒ. ആര്‍. എസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ലേഖ നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ബി. എന്‍. ബിജു അധ്യക്ഷനായി.  നിര്‍ജലീകരണം മൂലമുള്ള രോഗങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പ്രധാന മാര്‍ഗമായ ഓറല്‍ റീഹൈഡ്രേഷന്‍ സൊല്യൂഷന്‍ എന്ന ലളിതവും ഫലപ്രദവുമായ ചികിത്സയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. മലിനമായ വെള്ളം, മലിന ഭക്ഷണം, ശുചിത്വക്കുറവ് എന്നിവ മൂലം വയറിളക്കം ഉണ്ടാകുകയും അതിലൂടെ ശരീരത്തില്‍ നിന്നുള്ള വെള്ളവും ലവണങ്ങളും നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് കുട്ടികളില്‍ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കാം. ഈ സാഹചര്യങ്ങളില്‍ ശരീരത്തില്‍ നഷ്ടമായ ദ്രവവും ലവണങ്ങളും പുനഃസ്ഥാപിക്കാന്‍ ഒ.ആര്‍.എസ് ഉപയോഗിക്കുന്നത് ഏറ്റവും ലളിതവും സുരക്ഷിതവുമായ മാര്‍ഗമാണ്. ജില്ല ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ. കെ. ശ്യാംകുമാര്‍, തിരുവല്ല താലൂക്ക് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. മഞ്ജു എബ്രഹാം, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ എം. പി. ബിജു കുമാര്‍, ഡി.പി.എച്ച്.എന്‍. സി. എ. അനിലകുമാരി, തിരുവല്ല താലൂക്ക് ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്‌സ് ഡോ. അഞ്ജു ആന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. തിരുവല്ല താലൂക്ക് ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷന്‍ ഡോ. ശ്രേയ ചന്ദ്രന്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

ചിത്രം: 

ഒ. ആര്‍. എസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ലേഖ നിര്‍വഹിക്കുന്നു

 

date