Skip to main content

അതിഥി അധ്യാപക നിയമനം

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴില്‍ കോന്നി പെരിഞ്ഞോട്ടക്കലില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ കോളജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജിയിലേക്ക് അതിഥി അധ്യാപക (ഹിന്ദി) തസ്തികയില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം വേണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖ, സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ് സഹിതം കോന്നി സി.എഫ്.ആര്‍.ഡി ആസ്ഥാനത്ത് ഓഗസ്റ്റ് അഞ്ച് രാവിലെ 11.30 ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2961144.

 

date