Skip to main content

ഭിന്നശേഷി ദിനാചരണം

    സാമൂഹ്യനീതി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ഭിന്നശേഷി ദിനാചരണത്തിന്‍റെ സമാപനം പത്തനംതിട്ട സെന്‍റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. സമാപന സമ്മേളനം നഗരസഭാധ്യക്ഷ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷത ലീലാ മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍ ഷീബ, ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ അജീഷ് കുമാര്‍ ഫാ. ബിജു മാത്യൂസ്, ഷംല ബീഗം, നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍ പി കെ രമേശ്, പ്രഫ. കെ മാത്യു, സി കെ രാജന്‍, സിസ്റ്റര്‍ സോഫിയ, തുടങ്ങിയവര്‍ സംസാരിച്ചു.    ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലയിലെ  സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നുള്ള       വിദ്യാര്‍ഥികള്‍ കലാ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇതിന്‍റെ സമ്മാനദാനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.                                         (പിഎന്‍പി 3285/17)

date