Skip to main content

യുവജന കമ്മീഷൻ ജില്ലാതല അദാലത്തിൽ ഒമ്പത് പരാതികള്‍ തീർപ്പാക്കി 

 

എറണാകുളം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ  നടന്ന 
സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തിൽ 15 പരാതികൾ പരിഗണിച്ചു. ഒമ്പത്
പരാതികൾ പരിഹരിച്ചു.  ആറെണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി നാല് പരാതികളാണ് ലഭിച്ചത്. വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് സാമ്പത്തികതട്ടിപ്പ്, വിവിധ സ്വകാര്യ സ്ഥാപനത്തിലെ വേതന കുടിശ്ശിക ലഭിക്കുന്നത്, സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, കോളേജിലെ ഇന്റേണൽ മാർക്ക് അന്യായമായി കുറച്ചത്, സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്, സൈബർ തട്ടിപ്പ്, പി.എസ്.സി
തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷന് ലഭിച്ചത്.

 ലഹരിക്കെതിരായി യുവജന പ്രാധാന്യമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് വിവിധ ക്യാമ്പയിനുകൾ നടപ്പിലാക്കി വരുകയാണെന്നും സൗജന്യ നിയമസഹായത്തിനായി 18001235310 എന്ന ടോൾഫ്രീ നമ്പർ  യുവജനകമ്മീഷൻ്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ടെന്നും യുവജന കമ്മീഷൻ അറിയിച്ചു.
അദാലത്തിൽ യുവജന കമ്മീഷൻ അംഗങ്ങളായ അഡ്വ. ബിബിൻ വർഗ്ഗീസ്, പി.സി. ഷൈജു, അഡ്വ. അബേഷ് അലോഷ്യസ്, വിജിത പി.സി, പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ഷഹൻഷാ എ, അസിസ്റ്റന്റ് അഭിഷേക് പി എന്നിവർ പങ്കെടുത്തു.

date