Post Category
ധർമടം ഗവ. ബ്രണ്ണൻ കോളേജിൽ പി.ജി. സ്‌പോട്ട് അഡ്മിഷൻ
ധർമടം ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ 2026-27 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ (പി.ജി.) പ്രോഗ്രാമുകളിലെ വിവിധ വിഷയങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഇംഗ്ലീഷ്, മലയാളം, ചരിത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിലാണ് വിവിധ വിഭാഗങ്ങളിലായി ഒഴിവുകൾ ഉള്ളത്. യോഗ്യതയുള്ള വിദ്യാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 4 രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം. പി ഡബ്ല്യു ബി ഡി വിഭാഗം ഒഴികെയുള്ള സംവരണ വിഭാഗങ്ങളിൽ അപേക്ഷകരില്ലെങ്കിൽ പ്രസ്തുത ഒഴിവുകൾ മറ്റ് അർഹരായ വിഭാഗങ്ങളിലെ അപേക്ഷകരെ പരിഗണിച്ച് നികത്തും. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027.
പി.എൻ.എക്‌സ്. 2919/2026
date
- Log in to post comments