Skip to main content

പരീക്ഷാ പേടി മാറ്റാന്‍ സാന്ത്വനം പദ്ധതി അപേക്ഷ ക്ഷണിച്ചു

    വിദ്യാര്‍ഥികളില്‍ പരീക്ഷാ പേടി മാറ്റുന്നതിനും പഠന നിലവാരം ഉയര്‍ത്തുന്നതിനും സഹായിക്കുന്ന കൗണ്‍സിലിംഗും മോട്ടിവേഷന്‍ ക്ലാസുകളും നല്‍കുന്നതിനായി ജില്ലാ പഞ്ചായത് ആവിഷ്കരിച്ചിട്ടുള്ള സാന്ത്വനം പദ്ധതി സ്കൂളുകളില്‍ നടപ്പാക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 45 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൗണ്‍സിലിംഗും മോട്ടിവേഷന്‍ ക്ലാസുകളും നടത്താന്‍ താത്പര്യമുള്ള     വ്യക്തികളും സംഘടനകളും ഈ മാസം 18നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, തിരുവല്ല, പത്തനംതിട്ട 689101 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. 
                                                 (പിഎന്‍പി 3284/17)

date