Skip to main content

ടിപ്പര്‍ ഗതാഗത നിരോധനം രാവിലെ 7.30 മുതല്‍ 9.30 വരെ

സ്‌കൂള്‍ കുട്ടികളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പര്‍ മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത നിരോധനം രാവിലെ 8.30 മുതല്‍ 10 വരെ എന്നത് രാവിലെ 7.30 മുതല്‍ 9.30 വരെയാക്കി പുന:കമീകരിച്ചതായി ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ അറിയിച്ചു. വൈകിട്ട് മൂന്ന് മുതല്‍ 04.30 വരെയാണ് ഗതാഗത നിരോധനം.
ഉത്തരവ് നടപ്പിലാക്കുന്നതിന് ജില്ല പോലീസ് മേധാവി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

 

date