Skip to main content

നാഷണല്‍ സാമ്പിള്‍ സര്‍വേ ആരംഭിച്ചു

സംസ്ഥാന സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ്, പത്തനംതിട്ട നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസുമായി സഹകരിച്ച് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വേയുടെ 81-ാം റൗണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം. 2027 ജൂണ്‍ വരെയാണ് സര്‍വേ.
വീടുകളുടെ സാമ്പത്തികസ്ഥിതി, ആസ്തികള്‍, ബാങ്ക് നിക്ഷേപങ്ങള്‍, വായ്പകള്‍, വായ്പാ ബാധ്യതകള്‍ എന്നിവയെക്കുറിച്ച് വിശദമായ കണക്കെടുപ്പ് നടത്തുന്നതിന് ആള്‍ ഇന്ത്യ ഡെപ്റ്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വേ, കര്‍ഷക കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി, കാര്‍ഷികേതര വരുമാനം, കൃഷി ചെലവുകള്‍, കൃഷി ഭൂമി സംബന്ധമായ വിവരങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതിന് സിറ്റുവേഷന്‍ അസസ്‌മെന്റ് സര്‍വേ ഓഫ് അഗ്രികള്‍ച്ചറല്‍ ഹൗസ്‌ഹോള്‍ഡ്‌സ് സര്‍വേകളാണ് ഈ ഘട്ടത്തിലുള്ളത്. സര്‍വേയ്ക്കായി സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ പരിശീലനം ലഭിച്ച ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ടാബ്ലെറ്റുകള്‍ / ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ വഴി വിവരങ്ങള്‍ ശേഖരിക്കും. ജില്ലയില്‍ തിരഞ്ഞെടുത്ത 12 പഞ്ചായത്ത് വാര്‍ഡുകളിലും, ആറ് നഗരസഭ വാര്‍ഡുകളിലുമാണ് സാമ്പിള്‍ സര്‍വേ.
 

date