Skip to main content

പന്തല്ലൂർ ജനതാ യു.പി. സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പ് കെ.കെ. രാമചന്ദ്രൻ എം.എൽ.എയും ജില്ലാ കളക്ടറും സന്ദർശിച്ചു

 പുതുക്കാട് ,മുകുന്ദപുരം താലൂക്കിലെ പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പന്തല്ലൂർ ജനതാ അപ്പർ പ്രൈമറി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് കെ.കെ. രാമചന്ദ്രൻ എം.എൽ.എയും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും സന്ദർശിച്ച് സ്ഥിതിഗതികളും ക്രമീകരണങ്ങളും വിലയിരുത്തി.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലുൾപ്പെടുന്ന 13 കുടുംബങ്ങളിലെ 36 പേരാണ് നിലവിൽ ക്യാമ്പിൽ കഴിയുന്നത്.

ക്യാമ്പിൽ കഴിയുന്നവരുമായി എം.എൽ.എയും ജില്ലാ കളക്ടറും നേരിട്ട് സംസാരിക്കുകയും സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. ക്യാമ്പിൽ നിലവിൽ ഒരു ഗർഭിണിയുണ്ടെന്നും, ഇവർക്ക് ആവശ്യമായ പ്രത്യേക പരിചരണവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രൻ, ജനപ്രതിനിധികളായ കെ. സുധാകരൻ, അജിതാ രമേശൻ, മുകുന്ദപുരം ഭൂരേഖ തഹസീൽദാർ ആന്റോ ജേക്കബ്ബ് എന്നിവരും സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.

 

date