ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ , വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂര്‍ ജില്ലയിലെ അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, നഴ്‌സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSC, ICSE സ്‌കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (04.08.2026 ) അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം, 2005 സെക്ഷന്‍ 30 (2) (xxix) പ്രകാരം ഇതിനാല്‍ ഉത്തരവാകുന്നു.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. മേല്‍ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസസ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.
ജലാശയങ്ങളില്‍ ഇറങ്ങരുത്: പുഴകള്‍, തോടുകള്‍, ക്വാറികള്‍, വെള്ളക്കെട്ടുകള്‍ എന്നിവയ്ക്ക് സമീപത്തേക്ക് കുട്ടികള്‍ പോകരുത്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക: ശക്തമായ മഴയുള്ള സമയങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.
മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ തദ്ദേശ ഭരണകൂടത്തിന്റെയോ ദുരന്തനിവാരണ സേനയുടെയോ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
- Log in to post comments