സ്വയം തൊഴില്‍ വായ്പ പദ്ധതി
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് ജില്ലാ കാര്യാലയത്തില്‍ കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര, പത്തനാപൂരം, പുനലൂര്‍ താലൂക്കുകളില്‍ നിന്നുള്ള പട്ടിക ജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടതും കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18 നും 60 വയസിനും ഇടയില്‍ പ്രായമുള്ള വനിത അംഗങ്ങള്‍ക്ക് സി.ഡി.എസ്സ് മുഖേന സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള ജാമ്യരഹിത വായ്പയ്ക്ക് അപേക്ഷിക്കാം. 5 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരു അംഗത്തിന് പരമാവധി 130000 രൂപയും 3 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഒരു അംഗത്തിന് പരമാവധി 50000 രൂപയും വായ്പയായി അനുവദിക്കും. പലിശ നിരക്ക് 6.5 ശതമാനം. വിവരങ്ങള്‍ക്ക്: അതാത് സി.ഡി.എസ്സുമായോ കോര്‍പ്പറേഷന്റെ കൊല്ലം ജില്ലാ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍. 0474 -2764440, 9496746475.
- Log in to post comments