Skip to main content

യോഗ പ്രോഗ്രാമിന് അപേക്ഷിക്കാം

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. യോഗ ദര്‍ശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആറ് മാസമാണ് കാലാവധി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ജില്ലയിലെ പഠന കേന്ദ്രങ്ങള്‍. അപേക്ഷാ ഫോറവും കൂടുതല്‍ വിവരവും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസിലും www.src.kerala.gov.inwww.srccc.in എന്ന വെബ്‌സൈറ്റുകളിലും ലഭിക്കും. ഫോണ്‍: 0471 2325101. 

                    (പിഎന്‍പി 77/19)

date