Post Category
ഓട്ടോറിക്ഷ വായ്പയ്ക്ക് അപേക്ഷിക്കാം
ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ സംസ്ഥാന പട്ടികജാതി വര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരില്‍ നിന്നും വസ്തു/ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ ഓട്ടോറിക്ഷ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം, ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപയിലും നഗരപ്രദേശങ്ങളില്‍ 120000 രൂപയിലും കവിയാന്‍ പാടില്ല. പ്രായം 18നും 55നും മധ്യേ. ഓട്ടോറിക്ഷ വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. അപേക്ഷാഫോറവും കൂടുതല്‍ വിവരവും പന്തളം പോസ്റ്റാഫീസിനു പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. (പിഎന്‍പി 78/19)
date
- Log in to post comments